Skip to main content

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

    വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഇന്ന് (ഓഗസ്റ്റ് മൂന്ന്) മുതല്‍ പ്രവര്‍ത്തന മാരംഭിക്കും. ബ്ലോക്ക് ഓഫീസിലെ ജീവനക്കാരന് കോവിഡ്  ബാധിച്ചതിനെ തുടര്‍ന്ന് ജൂലൈ 17 മുതല്‍ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു.  മുണ്ടശ്ശേരി ഫാസിലിന്റെ നേതൃത്വത്തില്‍ കോഴിച്ചെന ചെനപ്പുറം യുവ എഫ്.സി അര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും അണുവിമുക്തമാക്കി. ഓഫീസിലെ മറ്റു ജീവനക്കാരുടെയും രോഗം സ്ഥീരികരിച്ച ജീവനക്കാരന്റെയും കോവിഡ്  പരിശോധനാ ഫലം നെഗറ്റീവാണ്. 

date