Post Category
മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനര്‍ നിര്‍മാണ പദ്ധതി: ജില്ലാതല പദ്ധതി ഉദ്ഘാടനം കോഡൂരില്‍
മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനര്‍ നിര്‍മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്(ഓഗസ്റ്റ് നാല്) വൈകീട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായുള്ള മലപ്പുറം ജില്ലാതല പദ്ധതി ഉദ്ഘാടനം അതേ സമയം കോഡൂരിലും നടക്കും. കോഡൂര്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ (ഈസ്റ്റ് കോഡൂര്‍) 20 ലക്ഷം രൂപയുടെ കരിച്ചനോക്ക്- പെലന്തൊടി-കുളച്ച് റോഡ് (കോണ്‍ക്രീറ്റ്) പ്രവൃത്തിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കോഡൂര്‍ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.ഉബൈദുള്ള എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് തുടങ്ങി വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments