Post Category
ബി.ബി.എ, ബി.സി.എ കോഴ്സുുകള്ക്ക് ഐ.എച്ച്. ആര്.ഡിയില്‍ അപേക്ഷിക്കാം
ആലപ്പുുഴ: ഐ എച് ആർ ഡി യുടെ കീഴിൽ കാർത്തികപ്പള്ളിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസില്‍ കേരള സർവ്വകലാശാലയുടെ ഡിഗ്രി കോഴ്സുകളായ ബി ബി എ, ബി സി എ, ബി കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി എസ് സി കമ്പ്യൂട്ടർ സയൻസ് എന്നിവയിലേക്ക് കോളേജിന് അനുവദിച്ച 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ ihrd.kerala.gov.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും 350 രൂപ (എസ് സി /എസ് ടി 150 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം കോളേജിൽ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ www.ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
date
- Log in to post comments