കാത്തിരിപ്പിന് വിരാമം: തെന്നല - പെരുമണ്ണ ക്ലാരി മള്‍ട്ടി ജി.പി ജലനിധി പദ്ധതി ഇന്ന് നാടിന് സമര്‍പ്പിക്കും
തെന്നല, പെരുമണ്ണക്ലാരി, ഒഴൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്ന മള്‍ട്ടി ജി.പി ജലനിധി പദ്ധതി ഇന്ന്(ഓഗസ്റ്റ് അഞ്ച്) ഉച്ചയ്ക്ക് 12 ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടി വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അധ്യക്ഷനായ പി.കെ അബ്ദുറബ് എം.എല്‍.എ പ്ലാന്റിന്റെ ഉദ്ഘാടനം രാവിലെ 11 ന് കോഴിച്ചെനയില്‍ നിര്‍വഹിക്കും.
ജലനിധി റീജ്യനല്‍ പ്രൊജക്ട് ഡയറക്ടര്‍ ടി.പി ഹൈദരലി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളാകും. തെന്നല പഞ്ചായത്ത് സ്കീം ലെവല്‍ ഓഫീസ് പഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞി മൊയ്തീന് ഉദ്ഘാടനം ചെയ്യും. പെരുമണ്ണ ക്ലാരി പഞ്ചായത്ത് സ്കീം ലെവല്‍ ഓഫീസ് ഉദ്ഘാടനം പ്രസിഡന്റ് ഫാത്തിമ പൊതുവത്ത് നിര്‍വഹിക്കും. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ.എ റസാഖ് ഉള്‍പ്പെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 53.61 കോടി രൂപയും മൂന്ന് പഞ്ചായത്തുകളില്‍ നിന്നുള്ള 15 ശതമാനവും ഗുണഭോക്തൃ വിഹിതവും ചേര്‍ത്ത് 60 കോടിയോളം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ വാട്ടര്‍ ടാങ്കിന് 23 ലക്ഷം ലിറ്റര്‍ ജല സംഭരണ ശേഷിയുണ്ട്. ഈ പ്രദേശത്ത് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശുദ്ധീകരണ പ്ലാന്റില്‍ പ്രതിദിനം 128 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയും. ജല ശുദ്ധീകരണത്തിനുള്ള പരീക്ഷണ പ്രവര്‍ത്തനം ഇതിനകം തുടങ്ങിയിട്ടുണ്ട്.
പഞ്ചായത്തുകളിലെ സബ് ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്താണ് ജലനിധി പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം ഒരാള്‍ക്ക് 70 ലിറ്റര്‍ എന്ന തോതില്‍ 143000 പേര്‍ക്ക് വെള്ളം ലഭ്യമാക്കാനാകുന്നതാണ് പദ്ധതി. മൂന്ന് പഞ്ചായത്തിലുമായി 330 കിലോ മീറ്റര്‍ പൈപ്പ് ലൈനാണ് ഇതിനായി പൂര്‍ത്തിയാക്കിയത്. പെരുമണ്ണ ക്ലാരി, ഒഴൂര്‍ പഞ്ചായത്തുകളിലെ ടാങ്കിന്റെ പ്രവൃത്തിയും പൈപ്പ് ലൈന്‍ കണക്ഷന് പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. തെന്നല പഞ്ചായത്തില്‍ വാളക്കുളത്തെ 460 കണക്ഷന് മാത്രമാണ് ബാക്കിയുള്ളത്. 180 എച്ച്.പി കപ്പാസിറ്റിയുള്ള മോട്ടോറാണ് പമ്പ് ഹൗസില്‍ സ്ഥാപിച്ചിട്ടുള്ളത്. പെരുമണ്ണ ക്ലാരി പഞ്ചായത്തില്‍ 4221 കുടുംബങ്ങ ള്‍ക്കും തെന്നലയില്‍ 3450 കുടുംബങ്ങള്‍ക്കും ഒഴൂരില്‍ 3234 കുടുംബങ്ങള്‍ക്കുമാണ് കണക്ഷന് നല്‍കിയിട്ടുള്ളത്. ഇവയുടെ ട്രയല്‍ റണ്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
- Log in to post comments