Skip to main content

കോവിഡ് നിയന്ത്രണം ലംഘിച്ച്  മത്സ്യ വ്യാപാരം;  പോലീസ് കേസെടുത്തു.

 

കോവിഡ് 19 നിയന്ത്രണം ലംഘിച്ച് മത്സ്യവുമായെത്തി മൊത്ത വ്യാപാരം നടത്തുന്നതിനിടെ മീന്‍ കയറ്റിവന്ന ട്രക്ക് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമ, ജീവനക്കാര്‍, മത്സ്യം വാങ്ങാനെത്തിയ ചെറുകിട കച്ചവടക്കാര്‍ എന്നിവരുള്‍പ്പെടെ നിരവധിയാളുകള്‍ക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.

തൊടുപുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സമ്പര്‍ക്കം മൂലം കോവിഡ് രോഗികള്‍ കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ ഏതാനും ദിവസങ്ങളായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിട്ടുണ്ട്. വഴിയോര കച്ചവടങ്ങളും മത്സ്യ വ്യാപാരവും ആഗസ്ത് 10 വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.  ഇത്തരം നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ശനിയാഴ്ച്ച രാത്രി 11 മണിയോടെ വെങ്ങല്ലൂര്‍ - മങ്ങാട്ട്കവല നാല് വരി ബൈപ്പാസിലേക്ക് ശീതീകരിച്ച ട്രക്കില്‍ ടണ്‍ കണക്കിന് മത്സ്യമെത്തിക്കുകയായിരുന്നു. ഇത് വാങ്ങുന്നതിനായി എഴുപതോളം ചെറുകിട കച്ചവടക്കാര്‍ ഓട്ടോറിക്ഷ, മിനിലോറി, ഇരുചക്രവാഹനം എന്നിവയിലായി ട്രക്കിന് സമീപത്ത് തടിച്ചു കൂടി. ഇതോടെ റോഡിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സ്ഥലത്ത് വലിയ ആള്‍ക്കൂട്ടവും ബഹളവുമായതോടെ പ്രദേശവാസികള്‍ തൊടുപുഴ പോലീസില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ എസ്.ഐ. അബി.കെ.എ. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ട്രക്ക് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് മാറ്റി. വാഹനത്തിന്റെ ഉടമക്കും ജീവനക്കാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പള്ളുരുത്തി സ്വദേശി കണ്ണന്തറ വീട്ടില്‍ ഹനീഫ് മകന്‍ ദിലീപ് (46), വെങ്ങല്ലൂര്‍ സ്വദേശി കൊമ്പനാംപറമ്പില്‍ ഹമീദ്  മകന്‍ ദിലീപ് (45),  മങ്ങാട്ടുകവല സ്വദേശി മുണ്ടക്കല്‍ വീട്ടില്‍ ഹമീദ് മകന്‍ സജീവ്.എം.എച്.( 46) എന്നിവര്‍ക്കെതിരെയാണ് കേരള പകര്‍ച്ചവ്യാധി രോഗ ഓര്‍ഡിനന്‍സ്,
ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  സ്ഥലത്ത് ഉണ്ടായിരുന്ന കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ എറണാകുളത്തെ ഗോഡൗണില്‍ നിന്നെത്തിച്ച മത്സ്യമാണെന്ന് കണ്ടെത്തി. പഴകിയ മത്സ്യമല്ലെന്ന് കണ്ടതിനാല്‍ 5000 രൂപാ പിഴയടപ്പിച്ച ശേഷം വാഹനം എറണാകുളത്തേക്ക് മടക്കി അയച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വ്യാപാരം നടത്തിയതിനെതിരെയും ആളുകള്‍ കൂട്ടം കൂടിയതിനെതിരെയുമുള്ള കേസ് നടപടികള്‍ തുടരുമെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും എസ്.ഐ. ബൈജു.പി.ബാബു പറഞ്ഞു.
ധ6:01 ജങ, 8/2/2020പ അഷശവേമ കമ: കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ് 19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 82 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 363 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 113 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 110 പേര്‍ക്കും, എറണാകുളം ജില്ലയിലെ 79 പേര്‍ക്കും, കോട്ടയം ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 51 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 40 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 39 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 36 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 23 പേര്‍ക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 18 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

date