Post Category
ലൈഫ് 2020 ആഗസ്റ്റ് 27 വരെ അപേക്ഷ സമർപ്പിക്കാന്‍ അവസരം
ആലപ്പുഴ: സ്വന്തമായി വീടുവയ്ക്കാൻ ശേഷിയില്ലാത്ത ഭവനരഹിതർക്ക് വീടുവയ്ക്കുന്നതിന് ലൈഫ് മിഷൻ ലിസ്റ്റിൽ ഉൾപ്പെടുന്നതിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 27 വരെ നീട്ടി. കോവിഡിൻ്റെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്.
ജില്ലയിൽ ഇതുവരെ 180000 അപേക്ഷകൾ സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മാനദണ്ഡങ്ങൾ പ്രകാരം വീടു ലഭിക്കാൻ അർഹതയുള്ള ഭവന രഹിതർ അഗസ്റ്റ് 27 ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവരെ യാതൊരു കാരണവശാലും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് പരിഗണിക്കുന്നതല്ല. life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടോ പഞ്ചായത്ത് / മുൻസിപ്പാലിറ്റികളുടെ ഹെൽപ് ഡസ്ക് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കുമ്പോൾ 40 /- രൂപ സർവ്വീസ് ചാർജ് നല്‍കണം.
date
- Log in to post comments