Skip to main content

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

 

ഇടുക്കി ആരോഗ്യകേരളത്തില്‍ (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) കോവിഡ് 19ആയി ബന്ധപ്പെട്ട് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുംള്ള ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ അല്ലെങ്കില്‍ പ്ലസ്ടു/ ഡിഗ്രിതലത്തില്‍ കമ്പ്യൂട്ടര്‍ വിഷയമായി പഠിച്ചിരിക്കണം., ഇംഗ്ലീഷ് മലയാളം പരിജ്ഞാനം. പ്രായപരിധി 2020 ഓഗസ്റ്റ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ www.arogyakeralam.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്നും ബന്ധപ്പെട്ട തസ്തികയുടെ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഒപ്പിട്ടശേഷം അപേക്ഷ ഫോമും അനുബന്ധ രേഖകളും സ്‌കാന്‍ ചെയ്ത് ഓഗസ്റ്റ് 17 വൈകിട്ട് നാലിന് മുമ്പായി careersnhmidukki@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862-232221.
 

date