Skip to main content

കണ്ടെയിന്‍മെന്റ് സോണുകളിലെ റേഷന്‍ കടകള്‍ ഉപാധികളോടെ പ്രവര്‍ത്തിക്കും

സാധാരണ റേഷന്‍ വിഹിതത്തിനു പുറമെ  മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള  സ്‌പെഷ്യല്‍ അരിയും  എല്ലാ കാര്‍ഡുകള്‍ക്കുമുള്ള  ഓണണക്കിറ്റുകളും വിതരണം ചെയ്യേണ്ടതിനാല്‍ ആഗസ്ത് 12 മുതല്‍ കണ്ടെയിന്‍മെന്റ് സോണുകളിലെ റേഷന്‍ കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. റേഷന്‍ കടകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.   റേഷന്‍ കടകള്‍ക്ക് മുന്നില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതും ഒരേസമയം  അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നില്ല എന്നും റേഷന്‍ കട ഉടമകള്‍ ഉറപ്പുവരുത്തേണ്ടതാണ്.  കാര്‍ഡുടമകള്‍ക്ക് നമ്പര്‍ ക്രമത്തില്‍ സമയ ക്രമം അനുവദിക്കണം. കണ്ടെയിന്‍മെന്റ് സോണുകളിലെ റേഷന്‍ കടകളില്‍  എത്തിച്ചേരുന്നവരുടെ പേരു വിവരങ്ങള്‍  ഫോണ്‍ നമ്പര്‍ സഹിതം പ്രത്യക രജിസ്റ്ററില്‍  സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു

date