Skip to main content

ഹജ്ജ്: പരിശീലന പരിപാടിക്ക് തുടക്കമായി

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യഘട്ട പരിശീലനം മലപ്പുറം ടൗണ്‍ ഹാളില്‍ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ അമിത് മീണ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് അമിയാന്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ടി.കെ അബ്ദുറഹ്മാന്‍, ഷാജഹാന്‍, കണ്ണിയന്‍ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.
കോട്ടക്കല്‍, മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് പരിശീലനപരിപാടിയില്‍ പങ്കെടുത്തത്. മൊയ്തീന്‍ മാസ്റ്റര്‍, ഇബ്രാഹിംകുട്ടി, നൂറുദ്ദീന്‍, ഹംസ ലാഹിക് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

 

date