Post Category
അതിക്രമങ്ങളിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ വനിതാ ശിശുക്ഷേമ വകുപ്പ്
ഗാർഹിക അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സഹായം നൽകുന്നു. കൗൺസിലിംഗ്, നിയമ സഹായം, ഷെൽട്ടർ ഹോമുകൾ വഴി താൽക്കാലിക താമസ സൗകര്യങ്ങൾ എന്നീ സേവനങ്ങളാണ് വനിത പ്രൊട്ടക്ഷൻ ഓഫീസ് മുഖേന നൽകി വരുന്നത്. അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർക്കും അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ 0487 2833676, 8281999058 എന്ന നമ്പറിലോ wpotsr@gmail.com എന്ന ഐഡിയിലോ ബന്ധപ്പെടാം. വിവരം നൽകുന്ന വ്യക്തികളുടെ വിവരങ്ങൾ വെളിപ്പെടുത്തില്ല. ഹെൽപ്പ് ലൈൻ നമ്പർ: 181. വിശദ വിവരങ്ങൾക്ക്: 9400080292
date
- Log in to post comments