Skip to main content

ആര്‍.ടി.ഒ പരിശോധന: 61 ബസുകളില്‍ ക്രമക്കേട് കണ്ടെത്തി   

 ദക്ഷിണമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ നിര്‍ദേശ പ്രകാരം ജില്ലയില്‍ സര്‍വീസ് നടത്തുന്ന 98 സ്വകാര്യ ബസുകളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 61 ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. അഞ്ച് ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. അഞ്ചു വാഹനങ്ങള്‍ സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാതെ അമിതവേഗതയില്‍ സര്‍വീസ് നടത്തുന്നതായി കണ്ടെത്തി. എയര്‍ ഹോണ്‍ പിടിപ്പിച്ച പതിനൊന്നും മ്യൂസിക് സിസ്റ്റം പിടിപ്പിച്ച 24ഉം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മതിയായ സീറ്റ് സംവരണം ചെയ്യാത്ത 14ഉം ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പിഴയിനത്തില്‍ 1,20,000 രൂപ ഈടാക്കി. കണ്ണൂര്‍ ആര്‍.ടി.ഒ എം. മനോഹരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജോയിന്റ് ആര്‍.ടി.ഒ അബ്ദുല്‍ ഷുക്കൂര്‍ കൂടക്കല്‍, എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ സതീശന്‍ എസ്, അനൂപ് ആര്‍, എം.വി.ഐമാരായ കെ.ജെ ജയിംസ്, എസ്. പ്രസാദ്, അജ്മല്‍ഖാന്‍, സി.ബി ആദര്‍ശ്, എസ്.ഡി ശ്രീനി എന്നിവര്‍ പങ്കെടുത്തു.

date