Skip to main content

ദേശീയ ട്രോള്‍ മത്സരം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡ് പരിപാടിയുമായി ബന്ധപ്പെട്ട് ദേശീയ ട്രോള്‍ മത്സരം സംഘടിപ്പിക്കുന്നു.  15 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.  അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും വിലക്കുകള്‍ നേരിടുന്ന പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് ട്രോളുകള്‍ തയ്യാറാക്കേണ്ടത്.  മിണ്ടിപ്പോകരുത് എന്ന വിഷയത്തില്‍ സ്റ്റില്‍ ആയും വീഡിയോ ആയും രണ്ട് വിഭാഗങ്ങളിലാണ് എന്‍ട്രികള്‍ നല്‍കേണ്ടത്.  മലയാളത്തിലോ ഇംഗ്ലീഷിലോ എന്‍ട്രികള്‍ നല്‍കാം.  ഒരാള്‍ക്ക് ഓരോന്നിലും മൂന്ന് വീതം എന്‍ട്രികള്‍ നല്‍കാം.  ഓരോ വിഭാഗത്തിനും 50,000, 25,000, 10,000 രൂപ വീതം ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.  എന്‍ട്രികള്‍ 25 നും 30 നും ഇടയില്‍ www.youthconcord.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.  ഫോണ്‍: 0471 2733602, 9447061461.  ഇ മെയില്‍: youthconcord2018@gmail.com. 
പി എന്‍ സി/500/2018
 

date