Skip to main content

സൗജന്യ പരിശോധനാ ക്യാമ്പ് നടത്തി.

വനിതാ വാരാഘോഷത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സ്ത്രീ രോഗ പരിശോധനാ ക്യാമ്പ് നടത്തി.  സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സര്‍, തൈറോയിഡ് ഗ്രന്ഥിക്കുണ്ടാകുന്ന അസുഖങ്ങള്‍ എന്നിവക്കുളള പരിശോധന നടത്തി.  പരിശോധനാ ക്യാമ്പ് നാഷണല്‍ ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ. വി.യു.സീതി ഉദ്ഘാടനം ചെയ്തു.  ഐ.എം.എ പെരിന്തല്‍മണ്ണ ബ്രാഞ്ച് പ്രസിഡന്റ് ഡോ: കെ.എ.സീതി അദ്ധ്യക്ഷനായി.  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.വി.സുഭാഷ്‌കുമാര്‍ പ്രസംഗിച്ചു.  ഡോ. കൊച്ചു.എസ്.മണി ക്യാന്‍സര്‍ മുന്‍കൂട്ടി കണ്ടുപിടിയ്ക്കല്‍, ചികിത്സ എന്നീ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു.  സ്തനാര്‍ബുദവും ഗര്‍ഭാശയ ക്യാന്‍സറും സ്ത്രീകളില്‍  വര്‍ധിച്ചു വരികയാണെന്നും മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.  ഡോ. വിശാലാക്ഷി, ഡോ. ഖദീജ, ഡോ: പവിത്രാ മഹേഷ്, ഡോ. ബുഷ്‌റ നൗഷാദ്, ഡോ. ശ്യാമളാദേവ്, ഡേ. സ്മിതാ ഭാസ്‌കര്‍, ഡോ. ആഷിഷ് നായര്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
    പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, ഐ.എം.എ പെരിന്തല്‍മണ്ണ, ഐ.എം.എ വനിതാ വിംഗ്, പെരിന്തല്‍മണ്ണ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.  ക്യാമ്പില്‍ 300 ലധികം സ്ത്രീകളെ പരിശോധിച്ചു.

 

date