Post Category
തിരൂരങ്ങാടി താലൂക്ക് അദാലത്ത് 17ന്
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 17ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചവരെ തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷനില്‍ നടക്കും. എല്ലാ ജില്ലാതല ഓഫീസര്‍മാരും അദാലത്തില്‍ പങ്കെടുക്കും. പൊതുജനങ്ങളുടെ പരാതികള്‍ക്ക് മറുപടി നല്‍കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കും. ഓണ്‍ലൈനായി ലഭിച്ചിട്ടുള്ള പരാതികള്‍ക്കുള്ള മറുപടി കൗണ്ടറുകളില്‍ നിന്നും ലഭിക്കും. അന്നേ ദിവസം ലഭിക്കുന്ന പരാതികളില്‍ മറുപടി നല്കാന് കഴിയുന്നവയില്‍ അന്ന് തന്നെ മറുപടി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments