ഹോമിയോ ആശുപത്രിയില്‍ തൈറോയ്ഡ് ക്ലിനിക് തുറന്നു
ജില്ലാ ഹോമിയോ ആശുപത്രിയില്‍ തൈറോയ്ഡ് ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശീതീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി സുധാകരനും തൈറോയ്ഡ് രോഗനിര്‍ണയ ക്യാമ്പിന്റെ ഉദ്ഘാടനം വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ഉമ്മര്‍ അറക്കലും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി വത്സലന്‍, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ശോഭ എസ്, എച്ച് എം സി അംഗങ്ങളായ എം.എ റസാക്ക്, വിജയകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹോമിയോ ആശുപത്രിയില്‍ തൈറോയ്ഡ് ക്ലിനിക് പ്രവര്‍ത്തനം തുടങ്ങിയത്. ജില്ലയിലെ തൈറോയ്ഡ് രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ തൈറോയ്ഡ് ക്ലിനിക്ക് പ്രയോജനപ്പെടും.
- Log in to post comments