വനിതകള്‍ക്കായി മെഗാ തൊഴില്‍മേള
കോഴിക്കോട് ജില്ലാ എംപ്ലോയബിലിറ്റി സെന്ററും മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക്കും സംയുക്തമായി നടത്തുന്ന ലക്ഷ്യ 2018 മെഗാ തൊഴില്‍ മേള നാളെ രാവിലെ (മാര്‍ച്ച് 17) രാവിലെ 9.30 മുതല്‍ മലാപ്പറമ്പ വനിതാ പോളിടെക്‌നിക്കില്‍ നടത്തും. വനിതകള്‍ക്കു മാത്രമായാണ് ലക്ഷ്യതൊഴില്‍മേള സംഘടിപ്പിക്കുന്നത്. എഞ്ചിനീയറിംഗ്, ഹെല്‍ത്ത്‌കെയര്‍, ഓട്ടോ മൊബൈല്‍സ്, ബാങ്കിങ്, ടെക്സ്റ്റയില്‍സ്, മാര്‍ക്കറ്റിംഗ്, ഐ.ടി. എന്നീമേഖലകളില്‍ ഒഴിവുകളുണ്ട്. ആസ്റ്റര്‍ മിംസ്, മലബാര്‍ ഗ്രൂപ്പ്, എച്.ഡി.എഫ്. സി, ഇസാഫ് ബാങ്ക്, ഭീമ ജ്യൂവല്ലേസ്, എ.എം. മോട്ടോര്‍സ്, സമാന ഗ്രൂപ്പ്, കോഡ് ഗ്രീന്‍ ടെക്‌നോളോജിസ് തുടങ്ങി 40 ലേറെ പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. 2500 ഓളം ഒഴിവുകളാണ് നിലവില്‍ രേഖപെടുത്തിയിരിക്കുന്നത്. ജില്ലയിലെ തൊഴില്‍ രഹിതരായ 35 വയസില്‍ താഴെ പ്രായമുള്ള എല്ലാ വനിതകള്‍ക്കും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം. പ്രവേശനം സൗജന്യം. കൂടുതല്‍വിവരങ്ങള്‍ക്ക് : 0495 2370176/8
- Log in to post comments