Post Category
തങ്കശ്ശേരി കോട്ടയ്ക്ക് സമീപം നിര്‍മാണം: പ്രത്യേക അനുമതി വേണം
ദേശീയ സംരക്ഷിത സ്മാരകമായ തങ്കശ്ശേരി കോട്ടയ്ക്ക് സമീപ പ്രദേശങ്ങളില്‍ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവ നടത്തുന്നതിന് പ്രത്യേക അനുമതി തേടണം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച അപേക്ഷകള്‍ നാഷണല്‍ മോണ്യുമെന്റ് അതോറിറ്റി ഇനി മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. തദ്ദേശ സ്ഥാപനത്തില്‍ നിന്നും നിര്‍മാണങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ നാഷണല്‍ മോണ്യൂമെന്റ് അതോറിറ്റിയുടെ എന്‍ ഒ സി ലഭിക്കേണ്ടതുണ്ട്. https://www.nmanoc.nic സൈറ്റില്‍ അപേക്ഷ നല്‍കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 29 സംരക്ഷിക സ്മാരകങ്ങളുടെ പട്ടിക നാഷണല്‍ മോണ്യൂമെന്റ്സ് അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(പി.ആര്.കെ നമ്പര്‍ 2531/2020)
date
- Log in to post comments