Post Category
സഹചാരി പദ്ധതി അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും പിന്തുണയ്ക്കുന്ന എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സികള്‍ക്ക് സാമൂഹ്യ നീതി വകുപ്പ് സഹചാരി പദ്ധതി പ്രകാരം നല്‍കുന്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ മൂന്ന് എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സികള്‍ക്കാണ് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്. താത്പര്യമുള്ള സ്ഥാപന യൂണിറ്റുകള്‍ സ്ഥാപന മേധാവി മുഖേന സെപ്റ്റംബര്‍ 30നു മുന്‍പു ജില്ലാ സാമൂഹ്യ നീതി ഓഫിസില്‍ അപേക്ഷിക്കണമെന്നു സാമൂഹ്യ നിതീ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sjdkerala.gov.in, 0471 2343241
date
- Log in to post comments