Skip to main content

സരസ് മേള മാര്‍ച്ച് 29 മുതല്‍ പട്ടാമ്പിയില്‍ : ലോഗോ പ്രകാശനം ചെയ്തു.

ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ സംസ്ഥാന കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ  പ്രദര്‍ശനവിപണന കലാ സാംസ്കാരിക മേളയായ സരസ് മേളയുടെ ലോഗോ പ്രകാശനം ചെയ്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരിയാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ് ലോഗോ ഏറ്റു വാങ്ങി. ലഭിച്ച എന്‍ട്രികളില്‍ നിന്നും വിദഗ്ധരടങ്ങുന്ന ജൂറിയാണ് ലോഗോ  തിരഞ്ഞെടുത്തത്. കൂടല്ലൂര്‍ സ്വദേശി പ്രദീപ്ശങ്കറിന്‍റേതാണ്  ലോഗോ ഡിസൈന്‍  . ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ഗീത ടീച്ചര്‍,  ജില്ലാ സാമൂഹിക നീതി ഓഫീസര്‍ മീര, കുടുംബശ്രീ   ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ  പി. സൈതലവി എന്നിവര്‍ ലോഗോ പ്രകാശന പരിപാടിയില്‍ പങ്കെടുത്തു. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ഏഴ് വരെ പട്ടാമ്പിയിലാണ് ദേശീയ സരസ് മേള നടക്കുക. മേള വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണെന്ന് കണ്‍വീനര്‍ പറഞ്ഞു.

date