Skip to main content

ബസ് ഓണ്‍ ഡിമാന്റ് സര്‍വീസിന് തുടക്കം

കാരേറ്റില്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് (ബസ് ഓണ്‍ ഡിമാന്റ്) സര്‍വ്വീസ് ബി. സത്യന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. രാവിലെ ഒന്‍പതു മണിക്ക് കാരേറ്റില്‍ നിന്നും ആരംഭിച്ച് സെക്രട്ടറിയേറ്റ്, യുണിവേഴ്സിറ്റി, ഏ.ജി.എസ്, നിയമസഭ, പി.എം.ജി തുടങ്ങിയ സര്‍ക്കാര്‍ ഓഫിസുകളില്‍ 10:15 നകം എത്താന്‍ കഴിയത്തക്ക രീതിയിലാണ് സര്‍വ്വിസ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് കാലത്തെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ആവിഷ്‌കരിച്ച സംവിധാനമാണ് ബസ് ഓണ്‍ ഡിമാന്‍ഡ്. സ്ഥിരം യാത്രക്കാര്‍ക്ക് മുന്‍കൂട്ടി പണം നല്‍കി സൗകര്യപ്രദമായ യാത്ര ഉറപ്പാക്കാനാകും എന്നതാണ് പദ്ധതിയുടെ സവിശേഷത.

പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ വി.ബിനു, കെഎസ്ആര്‍ടിസി വെഞ്ഞാറമൂട് എ.റ്റി.ഒ ഷിജു, ഡിപ്പോ ഇന്‍ജിനിയര്‍ കിരണ്‍ കുമാര്‍, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

date