Skip to main content

ഹൈ-ടെക്ക് സ്‌ക്കൂള്‍ മന്ദിരം ഉദ്ഘാടനം ചെയ്തു

വെള്ളറട ഗവ.യു.പി. സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ഹൈടെക്ക് മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയുടെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ  ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പുതുതായി നിര്‍മ്മിച്ച ആറ് ക്ലാസ്മുറികളും അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. ഓരോ ക്ലാസ്സിലും പ്രൊജക്ടര്‍, ഡിസ്‌പ്ലേ സ്‌ക്രീന്‍ മറ്റ് ആധുനിക സംവിധാനങ്ങള്‍ എന്നിവയുണ്ട്. മന്ദിരത്തിന്റെ മുന്നില്‍ ടൈലുകള്‍ പാകി ചുറ്റും മനോഹരമാക്കിയിട്ടുമുണ്ട്.

സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി പുതിയ മന്ദിരത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ കോവില്ലൂര്‍ രാധാകൃഷ്ണന്‍, വെള്ളറട പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.സുഗന്ധി, വാര്‍ഡ് മെമ്പര്‍ എസ്. വിജയ, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date