Skip to main content

തിരുവനന്തപുരത്ത് 629 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ആറു മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(12 ഒക്ടോബര്‍) 629 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 415 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 117 പേരുടെ ഉറവിടം വ്യക്തമല്ല. 76 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 14 പേര്‍ വിദേശത്തു നിന്നെത്തി. ഒരാള്‍ അന്യസംസ്ഥാനത്തു നിന്നെത്തിയതാണ്. ആറുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

തിരുവനന്തപുരം സ്വദേശി രാജന്‍(45), കല്ലിയൂര്‍ സ്വദേശിനി മായ(40), പൂവാര്‍ സ്വദേശി രവീന്ദ്രന്‍(48), തട്ടത്തുമല സ്വദേശിനി ഓമന(65), മണക്കാട് സ്വദേശി കൃഷ്ണന്‍(89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍ സെല്‍വം(58) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 290 പേര്‍ സ്ത്രീകളും 339 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 48 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്. പുതുതായി 3,238 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 31,842 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,175 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 11,513 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 830 പേര്‍ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 248 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 36 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,080 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

date