Post Category
വിജയാമൃതം പദ്ധതി: ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ അംഗീകൃത ഡിഗ്രി/തത്തുല്യ കോഴ്സുകള്‍, പി.ജി/പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നീ തലങ്ങളില്‍ നേരിട്ടോ, വിദൂര വിദ്യഭ്യാസം/ പാരലല്‍ വിദ്യഭ്യാസം വഴിയോ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന വിജയാമൃതം പദ്ധതിയിലൂടെ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഡിഗ്രി തലത്തില്‍ സയന്‍സ് വിഷയങ്ങളില്‍ 80 ശതമാനം, ആര്‍ട്സ് വിഷയങ്ങളില്‍ 60 ശതമാനം, പി.ജി തലത്തില്‍ 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം swd.kerala.gov.in ല്‍ ലഭ്യമാണ്. അവസാന തീയ്യതി നവംബര്‍ 15. വിലാസം - ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ് സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 20
date
- Log in to post comments