Post Category
കോവിഡ് 19: ജില്ലയില്‍ 7192 പേര് ചികിത്സയില്‍
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 7192 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഒക്ടോബർ 18) ജില്ലയില്‍ 342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 195 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 75149 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 72210 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 574 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 446 സാമ്പിളുകൾ അയച്ചു. ജില്ലയിൽ ഇതുവരെ 21050 പേർക്കാണ് പരിശോധനാഫലം പോസിറ്റീവായത്. 13630 പേർ രോഗമുക്തി നേടി. ഇനി 1857 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
ഇതുവരെ 154582 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 875 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. ജില്ലയിൽ 17263 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
date
- Log in to post comments