Skip to main content

ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിന് കീഴിൽ ചിറയിൻകീഴ്, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.sitttrkerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷകൾ പൂരിപ്പിച്ച്, സ്വയം സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനത്തിനു സ്ഥാപനത്തിൽ 27ന് വൈകുന്നേരം നാലിനകം നൽകണം. നവംബർ നാലിന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 11ന് ക്ലാസ്സുകൾ ആരംഭിക്കും. ഫോൺ: 8921908258.
പി.എൻ.എക്സ്. 3606/2020

date