Post Category
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പച്ചത്തുരുത്ത് അനുമോദനപത്രം ഏറ്റുവാങ്ങി
പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി ഹരിതകേരളം മിഷൻ ആരംഭിച്ച “ അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്ത് " പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന അനുമോദന പത്രം പി ടി എ റഹീം എം എൽ എ യിൽ നിന്നും പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജിത ഏറ്റുവാങ്ങി. മാതൃകാപരമായി ഒൻപതാം വാർഡിൽ പച്ചതുരുത്ത് ഒരുക്കിയ തെന്നശ്ശേരി വി കെ വിശ്വംഭരനും എം എൽ എ പഞ്ചായത്തിന്റെ അനുമോദനപത്രം നൽകി.
വൈസ് പ്രസിഡന്റ് എൻ.വി. ബാലൻ നായർ, വികസന കാര്യ ചെയർപേഴ്സൺ ശോഭനകുമാരി, തൊഴിലുറപ്പ് അസി.എഞ്ചിനീയർ വി.മജ്നാസ്, മെമ്പർ നളിനി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. മെമ്പർമാരായ ബീന കോട്ടായി,പറശ്ശേരി ശ്യാമള, കെ.വി. അജിത, റുഹൈമത്ത്, എം.എ.പ്രതീഷ്, ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ രാജേഷ്, യങ്ങ് പ്രൊഫഷണൽ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments