എസ്.എം.എസ്.എം സെന്റിനറി ബിൽഡിംഗിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 20)
എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 100-ാം വാർഷികത്തിനോടുബന്ധിച്ച് സംസ്ഥാന സർക്കാർ സഹായത്തോടെ കരകൗശല വികസന കോർപ്പറേഷൻ നിർമ്മിച്ച എസ്.എം.എസ്.എം സെന്റിനറി ബിൽഡിംഗിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 20) വൈകിട്ട് നാലിന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. കരകൗശല വസ്തുക്കൾക്ക് അന്താരാഷ്ട്ര വിപണന മുഖം നൽകാൻ സാധിക്കുന്ന വിധത്തിലുളള തീം ബേയ്സ്ഡ് ഷോറും, രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളേയും, പൈതൃകങ്ങളേയും കോർത്തിണക്കി കൊണ്ട് പ്രദർശന മേളകൾ സംഘടിപ്പിക്കാൻ സ്ഥിരം എക്സിബിഷൻ സെന്റർ, കോൺഫറൻസ് ഹാൾ തുടങ്ങിയ ആധുനിക അനുബന്ധ സൗകര്യങ്ങളും സജ്ജമാണ്. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എസ്.എം.എസ്.എം സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി, വി.എസ്.ശിവകുമാർ എം.എൽ.എ, വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, കൈത്തറി വകുപ്പ് ഡയറക്ടർ കെ.സുധീർ, കൗൺസിലർ എം.വി.ജയലക്ഷ്മി, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ, മാനേജിംഗ് ഡയറക്ടർ എൻ.കെ.മനോജ് എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 3608/2020
- Log in to post comments