24മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രികള്‍ ഉദ്ഘാടനം ചെയ്തു.
വൈക്കം മൃഗാശുപത്രിയിലും കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കിലും രാപ്പകല്‍ സേവനം ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ശോഭനം 2020 എന്ന പേരില്‍ നടപ്പാക്കുന്ന വികസന പരിപാടികളുടെ ഭാഗമായാണിത്.
വൈക്കം മൃഗാശുപത്രിയില്‍ നടന്ന ചടങ്ങ് സി.കെ.ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് ബിജു.വി. കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ എസ്.എന്‍. ബിന്ദു പദ്ധതി വിശദീകരിച്ചു. തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ജില്ലാ പഞ്ചായത്തംഗം പി. സുഗതന് എന്നിവര്‍ സംസാരിച്ചു. ചീഫ് വെറ്ററിനറി ഓഫീസര്‍ ഒ.ടി തങ്കച്ചന് സ്വാഗതവും സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. നിര്‍മ്മല പ്രിയദര്‍ശിനി നന്ദിയും പറഞ്ഞു.
കാഞ്ഞിപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കില്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. റെനി ഉമ്മന്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷെമീര്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോസമ്മ അഗസ്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ഗ്രാമ പഞ്ചായത്തംഗം ബീന ജോബി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ഡെന്നീസ് തോമസ് സ്വാഗതവും വെറ്ററിനറി സര്ജന് ഡോ. വി. രമ്യ നന്ദിയും പറഞ്ഞു.
- Log in to post comments