Skip to main content

മുക്കണ്ണന്‍ച്ചോല എസ്.സി കുടിവെള്ള പദ്ധതി  ഹൗസ് കണക്ഷന്‍ ഉദ്ഘാടനം  ചെയ്തു

 

 

47 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കി 

 

മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് തവനൂര്‍ മുക്കണ്ണന്‍ ചോല എസ്.സി കോളനിയില്‍ കുടിവെള്ള പദ്ധതി ഹൗസ് കണക്ഷന്‍ ഉദ്ഘാടനം ചെയ്തു. ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്നും പൈപ്പ് ലൈന്‍ നീട്ടിയാണ് 47  വീടുകള്‍ക്ക്  ഹൗസ് കണക്ഷന്‍ നല്‍കിയത്. 10,000 മുതല്‍ 15,000 വരെ ചെലവു വരുന്ന കണക്ഷനുകള്‍ പൂര്‍ണമായും സൗജന്യമായാണ് കുടുംബങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത.്

  കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ ഗുണഭോക്താക്കള്‍ക്ക് പൈപ്പ് തുറന്നു നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2018-019, 2019 -20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം എം. പി മുഹമ്മദ് അധ്യക്ഷനായി. വാര്‍ഡ് അംഗം സി. ഷാഹിദ, സലാം മാസ്റ്റര്‍, കുത്താന്‍, സിസാജിദ്, പി.പി അബ്ദുല്‍ കരീം, ഗോവിന്ദന്‍ മണ്ണാറക്കല്‍, കുമാരന്‍, നീലാണ്ടന്‍ മുക്കണ്ണന്‍ ചോല തുടങ്ങിയവര്‍ സംസാരിച്ചു.

date