Skip to main content

ഇലക്ട്രോണിക് മെറ്റീരിയല്‍ റിക്കവറി സെന്റര്‍  പ്രവര്‍ത്തനം ആരംഭിച്ചു

 

 

മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഇലക്ട്രോണിക് മെറ്റീരിയല്‍ റിക്കവറി സെന്ററിന്റെ പ്രവര്‍ത്താനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഹീദ എലിക്കോട്ടില്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കാച്ചിനിക്കാട് പ്ലോട്ടില്‍ ശുചിത്വ മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതല ക്ലീന്‍ കേരളയ്ക്ക് നല്‍കി.  സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതിലൂടെ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്തുക്കള്‍ ശേഖരിച്ച് സെന്ററിലെത്തിച്ച് വേര്‍തിരിച്ചെടുക്കുകയും   ചെയ്യും.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. ശശിമേനോന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഹലീമ, ബഷീര്‍ വെങ്കിട്ട, സാലി സേവ്യര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹമീദ ജലീസ, ജി ഇ. ഒ. സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു. 

date