Post Category
ഫസ്റ്റ് ലെവല്‍ ചെക്കിങ് ആരംഭിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് ആരംഭിച്ചു. സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലുള്ള വോട്ടിങ് മെഷീന് സൂക്ഷിച്ചിരിക്കുന്ന വെയര്‍ ഹൗസില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ഇ.സി.ഐ.എല്‍ എഞ്ചിനീയര്‍മാരാണ് വോട്ടിങ് മെഷീനുകളുടെ പരിശോധന നടത്തുന്നത്. ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രതിനിധികളെ രേഖാമൂലം ചുമതലപ്പെടുത്തണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
date
- Log in to post comments