മാസ്‌ക് മേക്കിങ് ചലഞ്ച്: മാസ്‌കുകള്‍ വിതരണം ചെയ്തു
കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ അസോസിയേഷന്റെ മാസ്‌ക്ക് മേക്കിങ് ചലഞ്ചിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മിച്ച 11,000 മാസ്‌കുകള്‍ വിതരണം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ അസോസിയേഷന്‍ സെക്രട്ടറി സി. യൂസഫ് എ.ഡി.എം എന്‍.എം. മെഹറലിക്ക് മാസ്‌കുകള്‍ കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 20,000 മാസ്‌കുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് ഫസ്റ്റ് െൈലെന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ആവശ്യമായ സാധനങ്ങളും രണ്ട് പാലിയേറ്റീവ് ക്ലിനിക്കുകളിലേക്ക് ആംബുലന്‍സുകളും നല്‍കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളും നടത്തി വരുന്നു. കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കിഴിശ്ശേരി ഉപജില്ലാ സെക്രട്ടറി കെ. അജേഷ്, ഓഫീസ് സെക്രട്ടറി പി.ഷാജിദ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments