Post Category
ബി.പി അങ്ങാടി ബൈപാസ് റോഡ് ഉദ്ഘാടനം ചെയ്തു
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2020-2021 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച തലക്കാട് ഗ്രാമപഞ്ചായത്തിലെ ബിപി അങ്ങാടി ബൈപാസ് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി കുഞ്ഞിബാവ അധ്യക്ഷനായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അബ്ദുല്‍ ഷുക്കൂര്‍, ബ്ലോക്ക് പഞ്ചായത്ത് അഗംങ്ങളായ കെ. ബിന്ദു, കെ. വസന്ത, വാര്‍ഡ് അംഗങ്ങളായ ഹംസ, ജോയിന്റ് ബി.ഡി.ഒ സി.പി ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments