Post Category
സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍: ഒക്‌ടോബര്‍ 18വരെ അപേക്ഷ സമര്‍പ്പിക്കാം
ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും താലൂക്കുകളിലും കലക്ടറേറ്റിലും സോഫ്റ്റ് വെയര്‍ സപ്പോര്‍ട്ട് നല്‍കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് ഒക്‌ടോബര്‍ 18ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകര്‍ 1993 ജനുവരി ഒന്നിനും 1999 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരും ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇ.സി.ഇ/ ഇ.ഇ.ഇ എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബി.ഇ/ബി.ടെക് ബിരുദമുള്ളവരും സോഫ്റ്റ് വെയര്‍ /ഹാര്‍ഡ് വെയര്‍ സപ്പോര്‍ട്ട് മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും ആയിരിക്കണം. താത്പര്യമുള്ളവര്‍ അപേക്ഷ degseoffice@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം.
date
- Log in to post comments