Post Category
ഫാഷന്‍ ഡിസൈനിങ് കോഴ്സിന് അപേക്ഷിക്കാം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്കിന്റെ കീഴില്‍ മങ്കട വേരുംപുലാക്കലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ 2020-21 അധ്യയന വര്‍ഷത്തേക്കുളള ദ്വിവത്സര കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.sitttrkerala.ac.in എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്ട്രേഷന് ഫീസായ 25 രൂപയും സഹിതം മങ്കട ജി.ഐ.എഫ്.ഡി സെന്ററില്‍ ഒക്ടോബര്‍ 27നകം സമര്‍പ്പിക്കണം. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. റിസര്‍വേഷന്‍ ആനൂകൂല്യം ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
date
- Log in to post comments