സമുദ്ര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍ മിത്രകളെ തെരഞ്ഞെടുക്കുന്നു
പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി സമുദ്ര മത്സ്യ ഗ്രാമങ്ങളില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്കാണ് നിയമനം. 15,000 രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണനലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുളളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുളളവരും 35 വയസ്സില്‍ കൂടാതെ പ്രായമുളളവരും മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വസിക്കുന്നവരോ ആയിരിക്കണം അപേക്ഷിക്കേണ്ടത്. അപേക്ഷയും കൂടുതല്‍ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ തീരദേശ ജില്ലാ ഓഫീസുകളിലും തീരദേശ മത്സ്യഭവനുകളിലും ലഭിക്കും. അഡ്രസ്, വയസ്, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് ജില്ലാ ഓഫീസുകളില്‍ ഒക്ടോബര്‍ 27 നകം സമര്‍പ്പിക്കണം.
- Log in to post comments