പട്ടയം: ഭൂ സര്‍വെയുടെ പേരില്‍ പണപ്പിരിവ് പാടില്ല
ഇടുക്കി ജില്ലയില്‍ പട്ടയ നടപടികളുമായി ബന്ധപ്പെട്ട് ചില വില്ലേജുകളുടെ പരിധിയില്‍ ഇപ്പോള്‍ നടത്തുന്ന ഭൂ- സര്‍വ്വേയുടെ പേരില്‍ വ്യക്തികളോ ജനകീയ സമിതികളോ പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന് അറിയിച്ചു. ചിലയിടങ്ങളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ചു ചില തത്പരകക്ഷികള്‍ പണപ്പിരിവ് നടത്തുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കഞ്ഞിക്കുഴി, വാഴത്തോപ്പ്, കരിമണ്ണൂര്‍ വില്ലേജുകളുടെ പരിധിയില്‍ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികള്‍ നടന്നു വരുകയാണ്. ഭൂമി അളക്കുന്നതിനോ മറ്റ് നടപടിക്രമങ്ങള്‍ക്കോ ഭൂ ഉടമകള്‍ പ്രത്യേകം പ്രതിഫലം ആര്‍ക്കും നല്‍കേണ്ടതില്ല. സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേകം പ്രതിഫലം നല്‍കിയാണ് സര്‍വെയര്‍മാരെ നിയോഗിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
- Log in to post comments