Skip to main content

ലൈഫ്-പിഎംഎവൈ പദ്ധതി: കൊടുങ്ങല്ലൂരില്‍ 59 പട്ടികജാതി കുടുംബങ്ങള്‍ക്ക് കൂടി വീട് നല്‍കും

ലൈഫ് - പി എം എ വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 59 പേര്‍ക്ക് കൂടി വീട് നിര്‍മ്മിച്ച് നല്‍കും. സ്വന്തമായി സ്ഥലമുള്ളവര്‍ക്കാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നത്. നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നഗരസഭ ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് മൈക്കിലൂടെ അറിയിപ്പുകള്‍ നല്‍കുന്നതിന് നെന്മാറ ലേബര്‍ കോണ്‍ട്രാക്റ്റ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് അനുമതി നല്‍കി. ബസ്സുകളുടെ സമയവും സര്‍ക്കാരിന്റെ പ്രധാനപ്പെട്ട അറിയിപ്പുകളും അനൗണ്‍സ് ചെയ്യും. കൂടാതെ ബസ് സ്റ്റോപ്പുകളില്‍ ക്യു ആര്‍ കോഡ് സ്ഥാപിച്ച് ബസ് സമയ വിവരപ്പട്ടിക ലഭ്യമാക്കുകയും ചെയ്യും. നഗരസഭയില്‍ ബാലാവകാശ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ അദ്ധ്യക്ഷനായി 20 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. ഇതില്‍ ഏഴ് പേര്‍ വനിതകളാണ്. കുട്ടികളില്‍ നിന്ന് മൂന്ന് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുടെ മെമ്പര്‍, സെക്രട്ടറി ഐ സി ഡി എസ് സൂപ്പര്‍വൈസറാകും. നിലവിലുള്ള കൗണ്‍സിലിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്നതുവരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുകളില്‍ നേതൃത്വം നല്‍കുന്നതിന് വാര്‍ഡ് തല കോവിഡ് ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. എസ് എന്‍ വിദ്യാഭവന്‍ റോഡ്, അടയിനിക്കാട് റോഡ്, ചാപ്പാറ റോഡ്, ഇന്ത്യന്‍ ഫാര്‍മസി റോഡ്, കണിയത്ത് പുഞ്ചവയല്‍ റോഡ്, ഫയര്‍‌സ്റ്റേഷന്‍ റോഡ്, പാറക്കല്‍ റോഡ് എന്നീ ഏഴ് റോഡുകളുടെ പുനരുദ്ധാരണത്തിന് ദുരന്തനിവാരണ വകുപ്പില്‍ നിന്ന് 10 ലക്ഷം രൂപ വീതം അനുവദിച്ചതായും ചെയര്‍മാന്‍ അറിയിച്ചു.

 

Reply all

Reply to author

Forward

date