Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

തിരൂരങ്ങാടി ജി.എച്ച്. എസ്. എസില്‍ 2020 ഫെബ്രുവരിയില്‍ കെ-ടെറ്റ് പരീക്ഷ എഴുതി പാസായി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം (കാറ്റഗറി മൂന്ന്, നാല്)  ഇന്ന് (നവംബര്‍ ആറ്) തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ് സഹിതം സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം.

കാലാവധി നീട്ടി
കേരള  ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്  തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് അംശദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയ    കാലയളവിലെ വിഹിതം അടക്കുന്നതിനുള്ള കാലാവധി  ഡിസംബര്‍ 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date