Skip to main content

ഗ്രന്ഥശാലകള്‍ക്ക്  പുസ്തകം വിതരണം ചെയ്തു

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുള്‍പ്പെടുത്തി വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ നടപ്പാക്കുന്ന  അക്ഷര വെളിച്ചം പദ്ധതി യുടെ ഭാഗമായി ഗ്രന്ഥശാലകള്‍ക്ക് സൗജന്യ പുസ്തകം വിതരണം ചെയ്തു. ജില്ലാ സെഷന്‍സ് ജഡ്ജി ജസ്റ്റീസ് എസ് എച്ച് പഞ്ചാപകേശന്‍ ഉദ്്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള 30 ഗ്രന്ഥശാലകള്‍ക്കാണ് വിവിധ വിഷയ മേഖലകളിലെ 30 പുസ്തകങ്ങള്‍ വീതം വിതരണം ചെയ്തത്.  കഴിഞ്ഞ വര്‍ഷം ഗ്രന്ഥശാലകള്‍ക്ക്     ഫര്‍ണീച്ചര്‍ നല്‍കിയിരുന്നു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ഉദ്യാവര്‍, അംഗങ്ങളായ മിസ്ബാന, പ്രസാദ് റായ് എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, എന്‍ സുരേന്ദ്രന്‍ സ്വാഗതവും ജോയിന്റ് ബി ഡി ഒ(ഇജിഎസ്) ടി എം ദിനി നന്ദിയും പറഞ്ഞു.

date