Post Category
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ പറശ്ശിനിക്കടവുള്ള എം.വി.ആര് ആയുര്‍വേദ കോളേജില്‍ നഴ്സിംഗ് (ആയുര്‍വേദം), ബി. ഫാം(ആയുര്‍വേദം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ 300 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈന്‍ വഴിയോ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ചോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.
date
- Log in to post comments