Skip to main content

പോളിംഗ് സാമഗ്രി വിതരണ- സ്വീകരണ കേന്ദ്രങ്ങളും  വോട്ടെണ്ണല്‍ കേന്ദ്രങ്ങളും

ഇടുക്കിയിലെ തദ്ദേശ തിരഞ്ഞെടുപ്പിനായി പുതിയതായി അനുവദിച്ച രണ്ടു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ 10 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ തൊടുപുഴ  സെന്‍ സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളുമാണ് പുതിയതായി അനുവദിച്ച വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഓശാനം  ഇഎംഎച്ച്എസ് എസ് കട്ടപ്പന, അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍  ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അടിമാലി, ദേവികുളം ബ്ലോക്ക് പഞ്ചായത്തില്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാര്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ്എസ് നെടുങ്കണ്ടം, ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ സെന്റ് ജോസഫസ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരിമണ്ണൂര്‍,  ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇടുക്കി പൈനാവ്,  തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ യുപിസ്‌കൂള്‍ തൊടുപുഴ, അഴുത ബ്ലോക്ക് പഞ്ചായത്തില്‍ മരിയ ഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടിക്കാനം  എന്നിങ്ങനെയാണ് രണ്ട് മുനിസിപ്പാലിറ്റികളിലും 8 ബ്ലോക്ക് പഞ്ചായത്തുകളിലുമായുള്ള  വിതരണ സ്വീകരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
 

date