Skip to main content

ജില്ലാതല ശിശുദിന ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിച്ചു

 

 ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിന ആഘോഷ സമാപനം ഓണ്‍ലൈന്‍ സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയായ  ഇഷാന ബിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ശിശുദിന സന്ദേശം നല്‍കി 2020-ലെ സ്റ്റാംപ് പ്രകാശനം നിര്‍വഹിച്ചു.
വിദ്യാര്‍ത്ഥിയായ ജൂവല്‍ ജോജോ   അധ്യക്ഷത വഹിച്ച യോഗത്തില്‍  പ്രസംഗ മത്സര വിജയികളായ ആര്യ ശശി, എല്‍സ മരിയ  തോമസ്, ഷാരോണ്‍ ബൈജു, ജോസഫ് ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ ആര്‍ ജനാര്‍ദ്ദനന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഇവര്‍ക്ക്  ജില്ലാകളക്ടര്‍ സമ്മാനദാനം നടത്തി. തണല്‍ കോഡിനേറ്റര്‍ എംആര്‍  രഞ്ജിത്ത് നന്ദി പറഞ്ഞു.

date