Skip to main content

ഇന്ന് 634 പേര്‍ക്ക് കോവിഡ് രോഗമുക്തി

 

 

 

1235 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 634 പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 1235 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 24824 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 1,61,261 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 223 പേര്‍ ഉള്‍പ്പെടെ 1672 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന് 6852 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 7,29,612 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7,26,514   എണ്ണത്തിന്റെ  പരിശോധനാ ഫലം ലഭിച്ചു. ഇതില്‍  665067 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ഇന്ന് വന്ന 306 പേര്‍ ഉള്‍പ്പെടെ ആകെ 61889   പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 342 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 5544 പേര്‍ വീടുകളിലും  നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 2 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 56003 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

date