Skip to main content

അഴിയൂരിൽ  5 എണ്ണം തള്ളി  136 പത്രിക സാധുവായി

 

 

 

അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ആകെ സമർപ്പിച്ച 141  പത്രികകളിൽ 5 എണ്ണം തള്ളി 136 എണ്ണം സാധുവായി. അഴിയൂർ ഗ്രാമ പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർ  കെ. ആശ, അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ ടി.ഷാഹുൽ ഹമീദ് എന്നിവർ പരിശോധനക്ക് നേത്യത്തം നൽകി. രാവിലെ 9 മണിക്ക് തുടങ്ങിയ പരിശോധന 3 മണി വരെ തുടർന്നു. ഒമ്പതാം വാർഡിൽ ഒന്നും പതിനാറാം വാർഡിൽ രണ്ട് എണ്ണവും, പതിനെട്ടാം വാർഡിൽ രണ്ട് ആകെ 5 എണ്ണം നിരസിച്ചു. പരിശോധനയിൽ വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളും സ്ഥാനാർത്ഥികളും പങ്കെടുത്തു. നിലവിൽ ഏറ്റവും കൂടുതൽ പത്രിക ഉള്ളത് പതിമൂന്നാം വാർഡിലാണ്.  പത്ത് സ്ഥാനാർത്ഥികൾ . ഏറ്റവും കുറവ് 5 സ്ഥാനാർത്ഥികൾ ഉള്ള 4,5, വാർഡുകളിലാണ്. പത്രിക പിൻവലിക്കുവാൻ തിങ്കളാഴ്ച 3 മണി വരെ സമയം ഉണ്ട്.

date