Post Category
ജില്ലാ പഞ്ചായത്തിലേക്ക് കൂടുല്‍ പേര് മത്സരിക്കുന്നത് റാന്നി ഡിവിഷനിലേക്ക്
ജില്ലാ പഞ്ചായത്തില്‍ ഏറ്റവും കൂടുല്‍ പേര് മത്സരരംഗത്തുള്ളത് റാന്നി ഡിവിഷനിലാണ്. ഏഴുപേരാണ് റാന്നി ഡിവിഷനിലേക്ക് മത്സരിക്കുന്നത്. ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. പുളിക്കീഴ്, മല്ലപ്പള്ളി, ആനിക്കാട്, ചിറ്റാര്‍, മലയാലപ്പുഴ, കൊടുമണ്‍, പള്ളിക്കല്‍, കോഴഞ്ചേരി ഡിവിഷനുകളിലേക്ക് മൂന്നുപേര്‍ വീതമാണ് മത്സരരംഗത്തുള്ളത്. അങ്ങാടി, കോന്നി, പ്രമാടം, കുളനട, ഇലന്തൂര്‍, കോയിപ്രം ഡിവിഷനുകളിലേക്ക് നാലുപേര്‍ വീതവും, ഏനാത്ത് ഡിവിഷനിലേക്ക് അഞ്ചുപേരും മത്സരിക്കുന്നുണ്ട്. കോന്നി, ഏനാത്ത്, ഇലന്തൂര്‍ എന്നിവടങ്ങളില്‍ രണ്ടുപേര്‍ വീതവും ആനിക്കാട്, അങ്ങാടി, ചിറ്റാര്‍, പ്രമാടം, കൊടുമണ്‍, പള്ളിക്കല്‍, കുളനട, കോഴഞ്ചേരി, കോയിപ്രം ഒരാള്‍ വീതവും പത്രിക പിന്‍വലിച്ചു.
date
- Log in to post comments