Skip to main content

കൊയിലാണ്ടി നഗരസഭയില്‍ 140 സ്ഥാനാര്‍ത്ഥികള്‍

 

പത്രിക സമര്‍പ്പണവും സൂക്ഷ്മപരിശോധനയും പിന്‍വലിക്കലും പൂര്‍ത്തിയായപ്പോള്‍ കൊയിലാണ്ടി നഗരസഭയിലെ 44  വാര്‍ഡുകളിലായി മത്സരിക്കുന്ന ആകെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 140. ഇതില്‍ 75 പേര്‍ പുരുഷന്മാരും 65 പേര്‍ സ്ത്രീകളുമാണ്. 68 പത്രികകളാണ് പിന്‍വലിച്ചത്.

പാതിരിക്കാട് മൂന്ന് സ്ഥാനാര്‍ത്ഥികള്‍, മരളൂര്‍ മൂന്ന്, കൊടക്കാട്ടുമുറി രണ്ട്, പെരുങ്കുന്നി മൂന്ന്, പുളിയഞ്ചേരി രണ്ട്, അട്ടവയല്‍ മൂന്ന്, പുളിയഞ്ചേരി ഈസ്റ്റ് രണ്ട്, കളത്തില്‍ കടവ് രണ്ട്, വിയ്യൂര്‍ മൂന്ന്, പാവുവയല്‍ നാല്, പന്തലായനി നോര്‍ത്ത് മൂന്ന്, പുത്തലത്ത് കുന്ന് മൂന്ന്, പെരുവട്ടൂര്‍ മൂന്ന്, പന്തലായനി സെന്‍ട്രല്‍ മൂന്ന്, പന്തലായനി സൗത്ത് മൂന്ന്, പെരുവട്ടൂര്‍ സെന്‍ട്രല്‍ മൂന്ന്, കക്രാട്ട് കുന്ന് നാല്, അരുവയല്‍ മൂന്ന്, അണേല മൂന്ന്, മുത്താമ്പി നാല്, തെറ്റിക്കുന്ന് മൂന്ന്, കാവുംവട്ടം നാല്, മൂഴിക്ക് മീത്തല്‍ നാല്, മരതൂര്‍ നാല്, അണേല കുറുവങ്ങാട് മൂന്ന്, കണയങ്കോട് മൂന്ന്, വരകുന്ന് അഞ്ച്, കുറുവങ്ങാട് മൂന്ന്, മണമല്‍ മൂന്ന്, കോമത്തുങ്കര മൂന്ന്, കോതമംഗലം മൂന്ന്, നടേലക്കണ്ടി നാല്, കൊരയങ്ങാട് മൂന്ന്, ചാലില്‍ പറമ്പ് മൂന്ന്, ചെറിയമങ്ങാട് മൂന്ന്, വിരുന്നുകണ്ടി മൂന്ന്, കൊയിലാണ്ടി സൗത്ത് നാല്, താഴങ്ങാടി രണ്ട്, കൊയിലാണ്ടി ടൗണ്‍ നാല്, കാസ്മി കണ്ടി മൂന്ന്, സിവില്‍ സ്റ്റേഷന്‍ മൂന്ന്, ഊരംകുന്ന് നാല്, കൊല്ലം വെസ്റ്റ് നാല്, കണിയാംകുന്ന് മൂന്ന് എന്നിങ്ങനെയാണ് മത്സരരംഗത്തുള്ളവരുടെ കണക്ക്.

 

date