തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ 39 സ്ഥാനാര്‍ത്ഥികള്‍
പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ 13 ഡിവിഷനുകളിലായി 39 സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 22 പേര് സ്ത്രീകളും 17 പേര് പുരുഷന്മാരുമാണ്.
മൊടക്കല്ലൂര്‍ ഡിവിഷനില്‍ മൂന്ന്, അത്തോളി മൂന്ന്, തിരുവങ്ങൂര്‍ മൂന്ന്, വെങ്ങളം മൂന്ന്, എടക്കുളം മൂന്ന്, കടലൂര്‍ മൂന്ന്, ചിങ്ങപുരം മൂന്ന്, മൂടാടി മൂന്ന്, കാപ്പാട് മൂന്ന്, ചേമഞ്ചേരി മൂന്ന്, മേലൂര്‍ മൂന്ന്, അരിക്കുളം മൂന്ന്, കാരയാട് മൂന്ന് എങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ കണക്ക്.
പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ച് പഞ്ചായത്തുകളിലായി 265 സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. അത്തോളി ഗ്രാമപഞ്ചായത്തില്‍ 17 വാര്‍ഡുകളിലായി 52 (24 പുരുഷന്മാര് 28 സ്ത്രീകള്‍) സ്ഥാനാര്‍ത്ഥികള്‍, ചേമഞ്ചേരി 20 വാര്‍ഡുകളിലായി 61 (29 പുരുഷന്മാര് 32 സ്ത്രീകള്‍), അരിക്കുളം 13 വാര്‍ഡുകളിലായി 41 (20 പുരുഷന്മാര് 21 സ്ത്രീകള്‍), മൂടാടി 18 വാര്‍ഡുകളിലായി 57 (26 പുരുഷന്മാര് 31 സ്ത്രീകള്‍), ചെങ്ങോട്ടുകാവ് 17 വാര്‍ഡുകളിലായി 54 (22 പുരുഷന്മാര് 32 സ്ത്രീകള്‍) സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.
- Log in to post comments