Skip to main content

കോവിഡ് 499, രോഗമുക്തി 186

ജില്ലയില്‍ ഇന്നലെ(ഡിസംബര്‍ 23) 499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്, ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മയ്യനാട്, മൈനാഗപ്പള്ളി, കിഴക്കേ കല്ലട, മൈലം, തേവലക്കര, തൊടിയൂര്‍, ചാത്തന്നൂര്‍, വെളിനല്ലൂര്‍, കുളക്കട, ശൂരനാട് തെക്ക്, തൃക്കോവില്‍വട്ടം, ഓച്ചിറ, പത്തനാപുരം എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
 വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 490 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.  186 പേര്‍  രോഗമുക്തി നേടി.
കൊല്ലം കോര്‍പ്പറേഷനില്‍ 53 പേര്‍ക്കാണ് രോഗബാധ. കാവനാട്-11, ഇരവിപുരം-ഏഴ്, വടക്കേവിള-അഞ്ച്, അയത്തില്‍-നാല് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ എട്ടുവീതവും പരവൂരില്‍ ആറുമാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 25 വീതവും കിഴക്കേ കല്ലട, മൈലം, തേവലക്കര ഭാഗങ്ങളില്‍ 23 വീതവും തൊടിയൂര്‍-18, ചാത്തന്നൂര്‍, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ 16 വീതവും കുളക്കട-15, ശൂരനാട് തെക്ക്-13, തൃക്കോവില്‍വട്ടം-12, ഓച്ചിറ, പത്തനാപുരം എന്നിവിടങ്ങളില്‍ 11 വീതവും ഇളമ്പള്ളൂര്‍, ശൂരനാട് വടക്ക്, ചിതറ ഭാഗങ്ങളില്‍ ഒന്‍പത് വീതവും കുമ്മിള്‍, പേരയം, പെരിനാട്, തെക്കുംഭാഗം പ്രദേശങ്ങളില്‍ എട്ടുവീതവും കല്ലുവാതുക്കല്‍, വിളക്കുടി, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ ഏഴുവീതവും കൊറ്റങ്കര, നിലമേല്‍, പിറവന്തൂര്‍ ഭാഗങ്ങളില്‍ ആറുവീതവും തഴവ-അഞ്ച്, അഞ്ചല്‍, ഇടമുളയ്ക്കല്‍, ചവറ, മേലില പ്രദേശങ്ങളില്‍ നാലുവീതവും ആദിച്ചനല്ലൂര്‍, ഉമ്മന്നൂര്‍, കുണ്ടറ, കുന്നത്തൂര്‍, കുളത്തൂപ്പുഴ, നെടുമ്പന, പ•ന, പൂതക്കുളം, വെട്ടിക്കവല, പടിഞ്ഞാറേ കല്ലട എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍ 3429/2020)

date