Post Category
ദേശീയ ജല പുരസ്‌കാരത്തിന് അപേക്ഷിക്കാം
കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിലെ ജലവിഭവ-നദീ വികസന വകുപ്പിന്റെ മൂന്നാമത് ദേശീയ ജല പുരസ്‌കാരത്തിന് അപേക്ഷിക്കാം. ജല സംരക്ഷണ-ജല മാനേജ്‌മെന്റ് മേഖലകളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മികച്ച സംസ്ഥാനം, ജില്ല, ഗ്രാമപഞ്ചായത്ത്, നഗരസഭ, മീഡിയ, സ്‌കൂള്‍, സന്നദ്ധ സംഘടന, വ്യവസായ സ്ഥാപനം എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. രാജ്യത്തെ അഞ്ച് സോണുകളാക്കി ഓരോ സോണിലും വെവ്വേറെ പുരസ്‌കാരങ്ങള്‍ നല്‍കും. അപേക്ഷ ഫെബ്രുവരി 10 നകം നല്‍കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.mowr.gov.in, www.cgwb.gov.in എന്നീ വെബ്‌സൈറ്റുകളിലും നെഹ്‌റു യുവ കേന്ദ്ര ജില്ലാ ഓഫീസിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 85/2021)
date
- Log in to post comments